നിയമം അന്തിമമായിക്കഴിഞ്ഞാല്‍ അത് ലംഘിക്കുന്നത് കോടതിയലക്ഷ്യം: കുര്യൻ ജോസഫ്

വിധി നടപ്പിലാക്കുന്നതിൽ പ്രയോഗി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാനുള്ള അവകാശം ഉണ്ടെന്ന് റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്. ശബരിമല വിഷയത്തോട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കുര്യൻ ജോസഫിന്റെ പ്രതികരണം.
ശബരിമല വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് കുര്യൻ ജോസഫ് പറഞ്ഞു. നിയമം അന്തിമം ആയിക്കഴിഞ്ഞാൽ അത് ലംഘിക്കുന്നത് കോടതിയലക്ഷ്യം ആണ്. എന്നാല് വിധി നടപ്പിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പുനപരിശോധന ഹരജി നൽകാൻ ഭരണ ഘടനയിൽ തന്നെ സാധ്യത ഉണ്ടെന്നും ഇന്നലെ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
ReadMore: സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും
ചീഫ് ജസ്റ്റിസിന് എതിരെ വാർത്ത സമ്മേളനം നടത്തിയത്തിൽ ഖേദമുണ്ടോ എന്നുള്ള ചോദ്യത്തിന് ഖേദമില്ലെന്നും സുപ്രീം കോടതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് വാർത്താ സമ്മേളനം നടത്തിയതെന്നും കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here