ഉപഭോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം. ചിത്രങ്ങളും വീഡിയോകളും വേണ്ടപ്പെട്ടവരൂടെ ഗ്രൂപ്പുകളിലേക്ക് മാത്രം ഷെയർ ചെയ്യാനുള്ള ‘ക്ലോസ് ഫ്രണ്ട്‌സ്’ ഓപ്ഷനാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചറായിരുന്നു ഇത്.
നേരത്തെ നാം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നമ്മുടെ ഫോളോവേഴ്‌സിന് മുഴുവൻ കാണാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ ഫീച്ചർ വന്നതോടെ അടുത്ത സബഹൃത്തുക്കളും ബന്ധുക്കളും തുടങ്ങി നമുക്ക് വേണ്ടപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം ചിത്രങ്ങളും വീഡിയോകളും അതിൽ പങ്കുവെക്കാം.
ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ടൈംലൈനിൽ പോസ്റ്റ് ചെയ്യുമ്പോൾ പ്രൈവസി ‘ക്ലോസ് ഫ്രണ്ട്’ ലേക്ക് മാറ്റി കഴിഞ്ഞാൽ ഈ വിഭാഗത്തിൽ വരുന്ന സുഹൃത്തുക്കൾക്ക് മാത്രമേ നാം പോസ്റ്റ് ചെയ്യുന്നത് കാണാൻ സാധിക്കുകയുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here