‘കന്യാസ്ത്രീകൾക്കായി പ്രത്യേക ആഭ്യന്തര പരാതി സമിതി വേണം’ : രേഖ ശർമ്മ

ക്രിസ്ത്യൻ സന്യാസി സഭകളിൽ കന്യാസ്ത്രീകൾക്ക് വേണ്ടി പ്രത്യേക ആഭ്യന്തര പരാതി സെൽ വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ബിഷപ്പിനെതിരെ പരാതിപ്പെടാൻ ധൈര്യം കാണിച്ച കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് താൻ കരുതുന്നില്ലെന്നും സഭ ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രേഖ ശർമ്മ പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കലണ്ടറിൽ കൊടുത്തത് പ്രതിയോ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണ്. കേസുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. കന്യാസ്ത്രീകളെ അപമാനിച്ച പി.സി ജോർജ് എം.എൽ.എയെ രണ്ടു തവണ വിളിപ്പിച്ചുവെങ്കിലും ഹാജരാകാൻ അയാൾ തയാറായില്ല. ഒരു തവണ മാത്രമാണ്? പി.സി. ജോർജ് വിശദീകരണം നൽകാൻ തയാറായത്. മാപ്പു പറയാൻ പോലും പി.സി ജോർജ് ഇതുവരെ ശ്രമിച്ചില്ല. രേഖ ശർമ്മ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here