Advertisement

ഗജ ചുഴലിക്കാറ്റ്; തമിഴ്നാടിന് 353.7 കോടി രൂപ അനുവദിച്ചു

December 2, 2018
1 minute Read
gaja

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടസഹായമായാണ് ഇത്രയും തുക അനുവദിച്ചത്.  15,000 കോടി രൂപയാണ് തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ദുരന്തവ്യാപ്തി വിലയിരുത്തിയ കേന്ദ്രസംഘത്തിന്‍റെ പൂര്‍ണറിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Read More: ഗജ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; ജാഗ്രതാ നിര്‍ദേശം

നവംബര്‍ 16നാണ് ഗജ തമിഴ്നാട്ടില്‍ വീശിയത്. എണ്‍പതു കിലോമീറ്റര്‍ വേഗമായിരുന്നു കാറ്റിന്. അരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അമ്പതിലധികം പേരാണ് ഗജ ചുഴലിക്കാറ്റില്‍ മരിച്ചത്. നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായത്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പില്‍ കഴിയുന്നവരില്‍ പലരും വീടുകളിലേക്ക് മടങ്ങിയിട്ടില്ല.

ആചാരത്തിന്റെ പേരിൽ ആർത്തവസമയത്ത് ഒറ്റയ്ക്ക് കിടത്തി; ഗജ ചുഴലിക്കാറ്റിൽ പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top