വഴിതടയാന്‍ ബിജെപി; പൊതുവേദിയില്‍ മുഖ്യമന്ത്രി

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ബിജെപി. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വഴി തടയുമെന്ന് പ്രഖ്യാപിച്ച ബിജെപിയുടെ ‘വഴിതടയല്‍ സമരം’ ഇന്ന് മുതല്‍ ആരംഭിച്ചു.
ഇന്ന് രാവിലെ മുതല്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വഴി തടയാന്‍ ഉറപ്പിച്ചാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. അതിനിടെ, വഴി തടയല്‍ ആരംഭിച്ച ആദ്യ ദിവസത്തെ ആദ്യ പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുകയും ചെയ്തു.
Read Also: ബിജെപിയുടെ വഴി തടയല്‍ സമരം ഇന്ന് മുതല്‍
ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍ സഹകരണവകുപ്പ് സംഘടിപ്പിച്ച ആദ്യപരിപാടിയില്‍ യാതൊരു തടസ്സങ്ങളും നേരിടാതെ കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍ യാത്രാമധ്യേ ചെങ്ങന്നൂർ മുളക്കുഴയിൽ വച്ച് ചില യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.
മുഖ്യമന്ത്രിക്ക് പുറമേ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ എന്നീ മന്ത്രിമാരും ചടങ്ങില്‍ അതിഥികളായിട്ടുണ്ട്.
Read Also: ശബരിമല സമരം; ബിജെപിക്കുള്ളില്‍ പരസ്യ പോര്
അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലും ബിജെപി പ്രതിഷേധവുമായി എത്തി. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വേദിക്ക് പുറത്ത് പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപി ഇപ്പോള്‍. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here