ബിജെപിയുടെ വഴി തടയല്‍ സമരം ഇന്ന് മുതല്‍

കെ സുരേന്ദ്രന് എതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത വഴി തടയല്‍ പ്രക്ഷോഭം ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടേതടക്കം വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് ചെങ്ങന്നൂരിലെത്തുന്ന മുഖ്യമന്ത്രിയുടെ വാഹനം തടയും എന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ പൊതുപരിപാടിയ്ക്ക് എത്തുന്ന മറ്റ് മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ തുടങ്ങിയവരേയും വഴിയില്‍ തടയും. ഇവിടെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് തടയുക. പ്രക്ഷോഭത്തിന്റെ ഭാഗമായി .
Read More: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയും: എം.ടി രമേശ്
പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളിജിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ബിജെപി ശബരിമല വിഷയത്തിലെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നാക്കം പോയെന്ന് ആക്ഷേപമുണ്ടായിരുന്നു. വി മുരളീധരനും, പിഎസ് ശ്രീധരന്‍ പിള്ളയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇതിന് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാനുള്ള ആയുധമായാണ് വഴി തടയല്‍ സമരത്തെ നേതാക്കള്‍ കാണുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here