Advertisement

‘വേടനെതിരായ സംഘപരിവാര്‍ പരാമര്‍ശം അപലപനീയം,ദളിത് – ന്യൂനപക്ഷ വിരോധത്തിന്റെ സൂചനകളാണിത്’:എം വി ഗോവിന്ദന്‍

9 hours ago
3 minutes Read
mv govindan against rss statement against vedan

കേണല്‍ സോഫിയ ഖുറേഷിക്കും റാപ്പര്‍ വേടനുമെതിരെ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ അങ്ങേയറ്റം അപലപിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പരാമര്‍ശങ്ങള്‍ സംഘപരിവാറിന്റെ ദളിത് – ന്യൂനപക്ഷ വിരോധത്തിന്റെ സൂചനകളാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേണല്‍ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി പറഞ്ഞ പരാമര്‍ശം ആത്മഹത്യാപരമാണെന്നും വേടനെതിരെ ആര്‍എസ്എസ് പറഞ്ഞതെല്ലാം ശുദ്ധ മണ്ടത്തരമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. (mv govindan against rss statement against vedan)

ചാതുര്‍വര്‍ണ്യ ആശയത്തെ അടിസ്ഥാനമാക്കിയ നിലപാടാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേണല്‍ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി പറഞ്ഞത് ജനതയുടെ, സൈന്യത്തിന്റെ ശരിയായ രാജ്യസ്‌നേഹപരമായ നിലപാടിനെ അപലപിക്കുന്ന പരാമര്‍ശമാണ്. അതിന് മാപ്പുപറഞ്ഞാല്‍ മതിയാകില്ല. മന്ത്രിക്കെതിരെ ബിജെപി നടപടി സ്വീകരിക്കാത്തതെന്താണെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

Read Also: CPIMനെ വെട്ടിലാക്കി ജി സുധാകരൻ; കോൺ​ഗ്രസിൽ ഇടഞ്ഞ് കെ സുധാകരൻ; തലവേദനയായി സുധാകരന്മാർ

ലോകമെമ്പാടുമുള്ള റാപ്പ് സംഗീതത്തെ ഇവിടെ അവതരിപ്പിച്ച കലാകാരനായ വേടനെ കല ആഭാസമാക്കുന്നവന്‍ എന്ന് സംഘപരിവാര്‍ പറയുന്നത് അങ്ങേയറ്റം മണ്ടത്തരമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. റിഥം ആന്‍ഡ് പോയട്രി ആണ് റാപ്പ് സംഗീതം. പരമ്പരാഗത രീതിയിലുള്ള സംഗീതം മാത്രമേ അംഗീകരിക്കൂ എന്ന് പറയുന്നത് വിവരക്കേടാണ്. ഇതെല്ലാം ദളിത് – ന്യൂനപക്ഷ വിരോധത്തിന്റെ സൂചനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : mv govindan against rss statement against vedan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top