24 STUDY ABROAD അവസരം; വിദേശ സർവകലാശാലകളിലേക്കുള്ള ഉപരിപഠനത്തിന് സെപ്റ്റംബർ അഡ്മിഷൻ തുടങ്ങി

വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് സെപ്റ്റംബറിൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ഒരു സന്തോഷ വാർത്ത. ട്വന്റിഫോർ സ്റ്റഡി അബ്രോഡ് ലോകത്തെ മികച്ച സർവകലാശാലകളിൽ UG, PG, Diploma,MRes പഠനത്തിനായി പ്രവേശിക്കാൻ പ്രത്യേക അവസരം ഒരുക്കുന്നു.
ട്വന്റിഫോർ സ്റ്റഡി അബ്രോഡ് ഫ്ളവേഴ്സ് ടിവിയുടെ സഹകരണത്തോടെ വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഒരു വഴികാട്ടിയാവുകയാണ്. അഡ്മിഷൻ മുതൽ പഠനവേളകളിലുൾപ്പെടെ വേണ്ട സൂപ്പർവിഷൻ ട്വന്റിഫോർ സ്റ്റഡി അബ്രോഡ് ഏറ്റെടുക്കും. വിദേശ വിദ്യാഭ്യാസ മേഖലകളിൽ നിരന്തരം ഉയർന്നു കേൾക്കുന്ന ചൂഷണങ്ങളെ അവസാനിപ്പിച്ച്, ചതിക്കുഴികളിൽ വീഴാതെ, തങ്ങളുടെ മക്കളെ രക്ഷിതാക്കൾക്ക് ടെൻഷൻ ഫ്രീയായി, പരിപൂർണ വിശ്വാസതയോടെ കൈപിടിച്ചേൽപ്പിക്കാവുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയിലാണ് ട്വന്റിഫോർ സ്റ്റഡി അബ്രോഡിന്റെ രൂപകൽപ്പന.
ലോകമെമ്പാടുമുള്ള 1600-ലധികം പ്രമുഖ സർവകലാശാലകളുമായി അഫിലിയേഷൻ ഉണ്ടാക്കി ഒരു ലക്ഷത്തിലധികം കോഴ്‌സുകൾ ട്വന്റിഫോർ സ്റ്റഡി എബ്രോഡ് വാഗ്ദാനംചെയ്യുന്നു. ഉന്നത വിദ്യാഭ്യാസം പ്രശസ്ത കലാശാലകളിൽ എന്നതാണ് ട്വന്റിഫോർ സ്റ്റഡി അബ്രോഡിന്റെ ലക്ഷ്യം.
ഇനിയും അഡ്മിഷൻ ലഭിച്ചിട്ടിലാത്തവർ 9001 9001 56 എന്ന നമ്പറിൽ ബന്ധപ്പെടുക. WWW.24studyabroad.com എന്ന വെബ് സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫീസിന്റെ സേവനം തിരുവനന്തപുരം, കോഴിക്കോട്, മുംബൈ, ബാംഗ്ലൂർ, ഡൽഹി, ദുബായ്, അമേരിക്ക, സൗദി അറേബ്യ എന്നിവിടങ്ങളിലും ലഭ്യമാകും.വിദ്യാർഥികളുടെ സ്വപ്ന ഭാവിക്ക് തണലൊരുക്കാൻ എന്നും ട്വന്റിഫോർ സ്റ്റഡി എബ്രോഡ് കൂടെയുണ്ടാകും.
Story Highlights : 24 STUDY ABROAD opportunity; September admissions started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here