വഴിതടയല്‍; സ്ത്രീകളടക്കമുള്ളവരെ അറസ്റ്റ് ചെയ്തു

ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങിനിടെ ശരണം വിളിച്ചും പ്രതിഷേധമാർച്ച് നടത്തിയും പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കനാണ് മുഖ്യമന്ത്രി എത്തിയത്. എന്നാല്‍ ഉദ്ഘാടനം നടക്കുമ്പോഴും വേദിയില്‍ ശരണം വിളി പ്രതിഷേധം തുടരുകയായിരുന്നു. പോലീസ് ശരണം വിളിച്ചവരെ അവിടെ നിന്ന് ഉടന്‍ മാറ്റി. ഇതിപ്പോൾ സ്ഥിരം പരിപാടിയായി മാറിയായിരിക്കുകയാണെന്നും ഇതൊന്നും താൻ വകവയ്ക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി ശരണം വിളി പ്രതിഷേധത്തോട് പ്രതികരിച്ചത്.
Read More: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയും: എം.ടി രമേശ്
കെ സുരേന്ദ്രന് എതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി വഴിതടയല്‍ സമരത്തിന് ആഹ്വാനം ചെയ്തത്. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളിജിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
Read More: വഴിതടയാന്‍ ബിജെപി; പൊതുവേദിയില്‍ മുഖ്യമന്ത്രി
വഴിതടയല്‍ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പൈലറ്റ് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൂടുതല്‍ പോലീസുകാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here