യു.എ.ഇയില്‍ പൊതുമാപ്പ് വീണ്ടും നീട്ടി

യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് വീണ്ടും ആശ്വാസ വാര്‍ത്ത. നിയമം തെറ്റിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് രേഖകള്‍ കൃത്യമാക്കാനും ശിക്ഷയില്ലാതെ രാജ്യം വിടാനോ അവസരം നല്കുന്ന പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രവാസികളെ സഹായിക്കുന്ന യുഎഇ ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം. പുതിയ തീരുമാനമനുസരിച്ച് ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി.
രേഖകള്‍ കൃത്യമാക്കുമാക്കുന്നതിനായി നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here