മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാകില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പല മാധ്യമങ്ങള്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമായും സമയബന്ധിതമായും ലഭിക്കുന്നില്ല എന്ന കുറവ് പരിഹരിക്കാനായാണ് മാധ്യമങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങള്‍ക്കും ലഭിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നിലവിലുള്ള തടസങ്ങള്‍ ഒഴിവാക്കുകയാണ് സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിച്ചത്. കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്നതിനും വിവരങ്ങൾ ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യയുന്നത്. ഔദ്യോഗിക പരിപാടികളിൽ അക്രെഡിറ്റേഷനോ പ്രവേശന പാസോ ഉള്ള ആർക്കും പ്രവേശിക്കാം. സർക്കാരുമായി ബന്ധപ്പെട്ടവർക്ക് ഏതു സമയവും സംവദിക്കാനുള്ള സൗകര്യമാണ് ഒരുക്കാൻ ഉദേശിക്കുന്നത്. മാധ്യമ നിയന്ത്രണത്തിന്റെ പേരിൽ ഉള്ള സർക്കുലറുമായുള്ള ആശങ്ക പരിഹരിക്കുമെന്നും”- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here