ശബരിമല; നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് യുഡിഎഫ്, പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല വിഷയത്തില്‍ സമരത്തിലുറച്ച് യുഡിഎഫ്. സഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് രമേശ് ചെന്നിത്തല സഭ ചേര്‍ന്നപ്പോള്‍ തന്നെ വ്യക്തമാക്കിയെങ്കിലും സഭയില്‍ വാക്പോര് തുടരുകയാണ്. ഇതെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. കറുത്ത തുണികൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ചായിരുന്നു പ്രതിഷേധം. വിഎസ് ശിവകുമാര്‍, മുഖ്യമന്ത്രി ആര്‍എസ്എസുമായി ഒത്തുകളിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ബഹളത്തോടെ ചോദ്യോത്തര വേള റദ്ദാക്കി. യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് മുഖ്യമന്ത്രിയും ആരോപിച്ചു. മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാറയ്ക്കൽ അബ്ദുള്ള, എൻ ജയരാജ്, വിഎസ് ശിവകുമാര്‍ എന്നിവരാണ് സഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here