Advertisement

‘രണ്ടാമൂഴം’ തിരക്കഥ സംവിധായകന് ഉപയോഗിക്കാനാവില്ല; കീഴ്‌ക്കോടതിയുടെ തുടര്‍ നടപടിക്കു സ്റ്റേ

December 3, 2018
0 minutes Read
randamoozham

‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ കീഴ്‌ക്കോടതിയുടെ തുടര്‍ നടപടികള്‍ക്കു സ്റ്റേ. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കിയുള്ള മുന്‍സിഫ് കോടതിയുടെ തീരുമാനം നിലനില്‍ക്കും. എന്നാല്‍, മധ്യസ്ഥനെ നിയമിക്കണമെന്ന ഹര്‍ജി തള്ളിയത് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോന്‍ അപ്പീൽ നൽകിയിട്ടുണ്ട്.

മൂന്നു വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണു എം.ടി കേസ് കൊടുത്തിരിക്കുന്നത്. നിര്‍മാണക്കമ്പനിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഒക്ടോബര്‍ 10ന് ആണ് എം.ടി കോടതിയെ സമീപിച്ചത്. പരാതിയില്‍ ശ്രീകുമാറിനും നിര്‍മാതാവിനും കോടതി നോട്ടിസ് അയച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top