കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് നാല് പേര്‍ ക്രൂരമായി പീഡിപ്പിച്ചത്. പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച് രണ്ട്  ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. പീഡനം വനിതാ പൊലീസ്  ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി  സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top