പ്രശാന്ത് കിഷോറിനെ എബിവിപി പ്രവർത്തകർ അക്രമിച്ച സംഭവത്തെ ജെഡിയു നേതൃത്വം അപലപിച്ചു

ഐക്യജനതാദൾ ഉപാധ്യക്ഷൻ പ്രശാന്ത് കിഷോറിനെ എബിവിപി പ്രവർത്തകർ അക്രമിച്ച സംഭവത്തെ ജെഡിയു നേതൃത്വം അപലപിച്ചു. എന്നാൽ പ്രശാന്ത് കിഷോർ യൂണിവേഴ്‌സിറ്റി ഇലക്ഷൻ കോഡ് മറികടന്നുവെന്നുവെന്നും, പ്രശാന്ത് കിഷോറിനെ അറസ്റ്റ് ചെയ്യണമെന്നുമെന്നുവശ്യപെട്ട് ബിജെപി എം എൽഎമാർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
നാളെ പാറ്റ്‌ന യൂണിവേഴ്‌സിറ്റി ഇലക്ഷൻ നടക്കാനിരിക്കെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറെ കാണാൻ എത്തിയ പ്രശാന്ത് കിഷോറിനെ എബിവിപി പ്രവർത്തകർ മർദിക്കുകയായിരുന്നു. എന്നാൽ അക്രമണത്തിൽ തനിക്ക് സാരമായ പരിക്കില്ലെന്നും, എബിവിപി തങ്ങളുടെ പ്രവർത്തകരെ നിയന്ത്രിക്കണമെന്നും പ്രശാന്ത് കിഷോർ പ്രതികരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here