‘യുവതീ പ്രവേശനത്തിനെതിരാണ്, വനിതാ മതിലിനൊപ്പവും’; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ എസ്.എന്‍.ഡി.പിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല യുവതീ പ്രവേശത്തിന് എതിരാണ് ഇപ്പോഴും എസ്.എന്‍.ഡി.പി. എന്നാല്‍, വനിതാ മതിലും യുവതീ പ്രവേശനവും തമ്മില്‍ ബന്ധമില്ല. ഭക്തര്‍ക്കൊപ്പമാണ് എസ്.എന്‍.ഡി.പി നില്‍ക്കുന്നത്. ഇത് ഉറച്ച നിലപാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read Also: ‘ഉയരും വനിതാ മതില്‍’; കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് മുഖ്യമന്ത്രി

നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ. അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ല. ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍ എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read Also: ‘പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം’; വനിതാ മതിലിനെ പരിഹസിച്ച് ചെന്നിത്തല

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തീരുമാനമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top