നടിയെ ആക്രമിച്ച കേസ്; അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി

നടിയെ ആക്രമിച്ച കേസിൽ പ്രതി സുനിൽകുമാറിന് വേണ്ടി മുമ്പ് ഹാജരായ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
സുനിൽ കുമാറിന് വേണ്ടി ഹാജരായ അഡ്വ.പ്രതീഷ് ചാക്കോ, അഡ്വ.രാജു ജോസഫ് എന്നിവരെയാണ് കേസിൽ നിന്ന് ഒഴിവാക്കിയത്. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പോലീസ് പ്രതി ചേർത്തത്.
നടിയെ ആക്രമിച്ച ശേഷം, ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കേസിലെ നിർണായക തെളിവായ ഈ ദൃശ്യങ്ങളടങ്ങിയ ഫോൺ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here