കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനലിന്റെ ഉദ്ഘാടനം 12ന്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) നവീകരിച്ച ഒന്നാം ടെർമിനലിന്റെയും സൗരോർജ വൈദ്യുതോൽപാദനശേഷി 40 മെഗാവാട്ടായി ഉയർത്തുന്നതിന്റേയും ഉദ്ഘാടനം 12ന് വൈകിട്ട് നാലിന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 240കോടി ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഒരു ലക്ഷം ചതുരശ്രയടി വിസ‌്തീർണമുണ്ടായിരുന്ന ആഭ്യന്തര ടെർമിനൽ ആറുലക്ഷം ചതുരശ്രയടിയായാണ് വികസിപ്പിച്ചത‌്. ആഭ്യന്തര യാത്രക്കാർക്ക് എയ്റോബ്രിഡ്ജ് സൗകര്യം ലഭ്യമായിരുന്നില്ല. എന്നാല്‍ നവീകരി ച്ച ടെർമിനലിൽ ഏഴ് എയ്റോബ്രിഡ്ജുകൾ ഉണ്ട്.12 ന് വൈകിട്ട് നാലിന് വിമാനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനാകും. എംഡി വി ജെ കുര്യൻ ആമുഖ പ്രഭാഷണം നടത്തും.
2015ല്‍ 13 മെഗാവാട്ട് സൗരോർജ വൈദ്യുത പ്ലാന്റ് ഉദ്ഘാടനം ചെയ്തതോടെ ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വൈദ്യുത വിമാനത്താവളമായി സിയാല്‍ മാറിയിരുന്നു. എന്നാല്‍ ഡിസംബര്‍ 12മുതല്‍ സിയാലിന്റെ വൈദ്യുതോൽപാദന ശേഷി 40 മെഗാവാട്ടായി ഉയരും. ഒന്നാം ടെർമിനലിന്റെ കാർ പാർക്കിന്റെ മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി ഇതിന്റെ ഭാഗമാണ്. സിയാലിന്റെ സൗരോർജ കാർപോര്‍ട്ടുകളുടെ മൊത്തം സ്ഥാപിത ശേഷി 5.1 മെഗാവാട്ടാണ്. ഡിസംബര്‍ 12ഓടെ സിയാൽ ഇനി ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ള വിമാനത്താവളമെന്ന റെക്കോഡ് കൂടി സ്വന്തമാക്കും. ഐക്യരാഷ്ട്ര സഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹമായതുൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ സിയാൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here