ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടി

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടി. മന്ത്രിസഭാ യോഗത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഓട്ടോ മിനിമം ചാര്‍ജ് 20 രൂപയില്‍ നിന്ന് 25 രൂപയായി വര്‍ദ്ധിപ്പിച്ചു. ടാക്‌സി മിനിമം ചാര്‍ജ് 150 ല്‍ നിന്ന് 175 ആയി ഉയര്‍ത്തി. നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിയമസഭയില്‍ അറിയിക്കും.
ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരുന്നു. ഓട്ടോ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 30 രൂപയായും ടാക്‌സി മിനിമം നിരക്ക് 150 രൂപയില്‍ നിന്ന് 200 രൂപയായും വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശ. എന്നാല്‍, ഇത് പൂര്‍ണമായും മന്ത്രിസഭ അംഗീകരിച്ചില്ല.
ഓട്ടോ മിനിമം നിരക്കിലോടുന്ന ഒന്നര കിലോമീറ്ററിനു ശേഷം ഓരോ കിലോമീറ്ററിനും 10 രൂപയാണ് ഈടാക്കിയിരുന്നത്, ഇത് 13 രൂപയായി ഉയര്‍ത്തിയെന്നാണ് സൂചന. ടാക്‌സിയുടെ മിനിമം നിരക്കിനു ശേഷം ഓരോ കിലോമീറ്ററിനും 15 രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു ശുപാര്‍ശ. ഇത് 17 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന സൂചനയുണ്ട്. 2014 ഒക്ടോബറിലാണ് ഓട്ടോ ടാക്‌സി നിരക്ക് അവസാനമായി വര്‍ദ്ധിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here