ജയലളിതയായി നിത്യാ മേനോൻ; രൂപസാദൃശ്യത്തിൽ അതിശയിച്ച് പ്രേക്ഷകർ

നിത്യാമേനോന്റെ പുതിയ മെയ്ക്ക്ഓവറാണ് ഇപ്പോൾ ചലച്ചിത്രലോകത്തെ പ്രധാന ചർച്ചാവിഷയം. ജയലളിതയായി നിത്യാമേനോൻ വെളളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് അയൺ’ ലേഡി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. ജയലളിതയുമായി ഏറെ സാമ്യം തോന്നുന്ന തരത്തിലുള്ളതാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ നിത്യാമേനോന്റെ രൂപം. മുഖസാദൃശ്യത്തിൽ മാത്രമല്ല വസ്ത്രധാരണത്തിൽപോലും നിത്യമേനോൻ പോസ്റ്ററിൽ ജയലളിതയായി മാറിയിരിക്കുന്നു.
ജയലളിതയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്ററ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ജയലളിതയുടെ ബയോപിക് ആണ് ‘ദ് അയൺ ലേഡി’. പ്രിയദർശിനിയാണ് സംവിധാനം നിർവ്വഹിക്കുന്നത്. പ്രിയദർശിനി തന്നെയാണ് ചിത്രത്തിന്റെ ഫസ്ററ് ലുക്ക് പോസ്റ്റർ പങ്കുവെച്ചതും.
Read more: മൂന്നടി പൊക്കത്തിൽ ഷാരൂഖ് ഖാൻ, ഒപ്പം നൃത്തം ചെയ്ത് സൽമാൻ ഖാൻ; ‘സീറോ’യിലെ വീഡിയോ ഗാനം
ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ബയോപിക്കിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായക പ്രിയദർശിനി വ്യക്തമാക്കി.
கருணை கொண்ட மனிதரெல்லாம்
கடவுள் வடிவம் ஆகும் !! #2ndYearCommemoratingDay @MenonNithya @Priyadhaarshini @onlynikil #THEIRONLADY #WeMissUAmma #Jayalalithaa #JJayalalithaabiopic #Amma pic.twitter.com/fjgXkSNni3— A Priyadhaarshini (@priyadhaarshini) December 5, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here