അഡൽറ്റ് കോമഡി എന്റർടൈനർ;’പെരുസ് ‘മാർച്ച് 21 മുതൽ കേരളത്തിലും

നർമ്മത്തിനും കുടുംബം ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നൽകി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് “പെരുസ്”.തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ് ‘മാർച്ച് ഇരുപത്തിയൊന്നിന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.
Read Also: ഒറ്റമനസ്സായി പരിമിതിയും പരിധിയും മറികടന്ന് ഒന്നിച്ചു; ടീം ‘തണുപ്പിന്റെ’ വിജയാഘോഷം
വൈഭവ്,സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഫാമിലി കോമഡി എന്റർടൈയ്നർ തമിഴ് ചിത്രമാണ് “പെരുശ്”.സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറിൽ
കാർത്തികേയൻ എസ്,ഹർമൻ ബവേജ,ഹിരണ്യ പെരേര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യ തിലകം നിർവഹിക്കുന്നു.അരുൺ ഭാരതി,ബാലാജി ജയരാമൻ എന്നിവരുടെ വരികൾക്ക് അരുൺരാജ് സംഗീതം പകരുന്നു.എഡിറ്റർ- സൂര്യ കുമാരഗുരു.
വിതരണം-ഐ എം പി ഫിലിംസ്,പി ആർ ഒ- എ എസ് ദിനേശ്.
Story Highlights : Adult comedy entertainer; ‘Perus’ to be released in Kerala from March 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here