നൈജീരിയയില്‍ വാഹനാപകടത്തില്‍ പഞ്ചാബ് സ്വദേശി മരിച്ചു

ലെക്കി എക്സ്പ്രസ് വേയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പഞ്ചാബ് സ്വദേശി ആദിഷ്(24) മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന പ്രാശു, ഡ്രൈവർ ലത്തീഫ് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു .ലാഗോസിൽ സ്വകാര്യ സ്ഥാപനത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ആദിഷ് നൈജീരിയയിൽ എത്തിയിട്ട് 1 മാസം മാത്രമേ ആയിട്ടുള്ളു. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top