Advertisement

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

December 7, 2018
1 minute Read

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം. പണം കൈമാറാനുള്ള മൊബൈല്‍ യുപിഎ ആപ്പുകളുടെ മറവിലാണ് തട്ടിപ്പ് വ്യാപകമാകുന്നത്. തട്ടിപ്പ് സംഘത്തെ സൈബര്‍ഡോം കണ്ടെത്തി.  ഇതിനെ കുറിച്ച് ജാര്‍ഖണ്ഡ് പൊലീസിന് സൈബര്‍ഡോം വിവരങ്ങള്‍ കൈമാറി. പത്ത് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി ഐജി മനോജ് എബ്രഹാം പറഞ്ഞു. 15 ലക്ഷം രൂപയോളം ഇങ്ങനെ തട്ടിപ്പില്‍ നഷ്ടമായെന്നും റിപ്പോര്‍ട്ട്.

Read More: കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പണം തട്ടിപ്പ്; നഷ്ടപ്പെട്ടത് 97000രൂപ

ബാങ്ക് തട്ടിപ്പുകാര്‍ അയച്ചുതരുന്ന മെസേജ് ഉപഭോക്താവിന്റെ അക്കൗണ്ട് കാലിയാക്കുന്നു. മൊബൈല്‍ ഫോണിലേക്ക് മെസേജ് അയക്കുകയും ഈ മെസേജ് മറ്റൊരു നമ്പറിലേക്ക് അയക്കുവാന്‍ തട്ടിപ്പുകാര്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇതിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങളും ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി യും തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും, തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ നിക്ഷേപവും തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറാക്കുകയുമാണ് ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top