Advertisement

59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: തൃശ്ശൂര്‍ മുന്നില്‍

December 8, 2018
1 minute Read
youth fest

59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പോയിന്‍റ് നിലയിൽ തൃശ്ശൂരാണ് മുന്നിൽ .കോഴിക്കോടും പാലക്കാടും തൊട്ടുപിന്നിലുണ്ട്. ആദ്യ ദിനം 44 ഇനങ്ങൾ പൂർത്തിയായി.പ്രധാന വേദിയിലെ കേരളനടനത്തിൽ അപ്പീലുകൾ ഉൾപ്പടെ 28പേർ മത്സരിക്കാനെത്തി. ഇതോടെ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണമത്സരം അവസാനിച്ചത്. ആൺകുട്ടികളുടെ ഭരതനാട്യ മത്സരങ്ങൾ തുടങ്ങിയത് രാത്രി ഏഴരയോടെയാണ്.  നാടൻപാട്ട് മത്സരവേദിയിൽ കർട്ടൻ ഇല്ലാത്തതിനെതുടർന്നുണ്ടായ പ്രതിഷേധം കയ്യാങ്കളിയുടെ വക്കോളം എത്തി. എന്നാൽ കാണികളുടെ സജീവ പങ്കാളിത്തം കോണ്ട് ആദ്യ ദിനം ശ്രദ്ധേയമായി. വേദി ആറിൽ നടന്ന ഒപ്പന മത്സരമാണ് ആസ്വാദകരെ ഏറെ ആകർഷിച്ചത്.

രണ്ടാം ദിനം 75 മത്സരങ്ങളാണ് വിവിധ വേദികളിൽ അരങ്ങേറുക. കുച്ചിപ്പുടി, മാർഗംകളി,കോൽക്കളി എന്നിവയാണ് രണ്ടാം ദിനത്തിലെ ശ്രദ്ധേയമായ മത്സരങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top