ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നാലാം ആഴ്ചയിലേക്ക്

ഫ്രാൻസിലെ മഞ്ഞക്കുപ്പായക്കാരുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം നാലാം ആഴ്ചയിലേക്ക്. ഇന്നലെയും രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു. തലസ്ഥാനമായ പാരിസിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലേറ്റുമുട്ടി. ശനിയാഴ്ച മാത്രം 31,000ഓളെ പേരാണ് തെരുവില്‍ ഇറങ്ങിയത്. കണ്ണീര്‍വാതകം ഉള്‍പ്പെടെ പ്രയോഗിച്ചാണ് സമരക്കാരെ പോലീസ് നേരിടുന്നത്.
മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം നവംബര്‍ 17നാണ് ആരംഭിച്ചത്. ആദ്യം ഇന്ധന വിലവര്‍ധനയ്ക്കെതിരെ ആരംഭിച്ച പ്രതിഷേധം പിന്നീട് മാക്രോണിന്റെ ഭരണ നയങ്ങള്‍ക്കെതിരെയായി മാറുകയായിരുന്നു. നവംബര്‍ 17നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ഈഫല്‍ ടവറും മ്യൂസിയങ്ങളും അടച്ചിട്ടിരിക്കുകയാണ്. മെട്രോ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്. ഫുട്ബോള്‍ മത്സരങ്ങളും സംഗീത മേളകളുമുള്‍പ്പെടെയുള്ള പൊതുപരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here