സിനിമയിലെ ഗാനരംഗം വര്‍ഷങ്ങള്‍ക്കു ശേഷം പുനരാവിഷ്‌കരിച്ച് താരദമ്പതികള്‍; വീഡിയോ

ഏറെ ആരാധകരുള്ള താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ് ഇരുവരും. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് എത്തിയപ്പോഴായിരുന്നു തകര്‍പ്പന്‍ പ്രകടനംകൊണ്ട് താരദമ്പതികള്‍ ശ്രദ്ധേയമായത്. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന സംഗീത് സെര്‍മണിയില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും ഗുരു എന്ന സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ചു. ഈ വീഡിയോയ്ക്ക് നിറഞ്ഞു കൈയടിക്കുന്നുണ്ട് ആരാധകര്‍.
ഉദയ്പൂര്‍ പാലസില്‍ വെച്ചാണ് വിവാഹ ആഘോഷം. ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഉത്സവലഹരിയിലാണ് താരങ്ങളെല്ലാം. താരങ്ങളുടെ നൃത്തവും പാട്ടുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ഇടംനേടിയിട്ടുണ്ട്. രാജസ്ഥാനി കലാകാരികള്‍ക്കൊപ്പം ചുവടുവെയ്ക്കുന്ന ആരാധ്യായാണ് ആഘോഷരാവിലെ മറ്റൊരു താരം. ആരാധ്യയുടെ ചുവടുകള്‍ക്ക് ഐശ്വര്യ റായ് കൈയടിച്ച് പ്രോത്സാഹനം നല്‍കുന്നുമുണ്ട്.
ഡിസംബര്‍ 12-നാണ് ഇഷ അമ്പാനിയുടെയും ആനന്ദ് പിരമലിന്റെയും വിവാഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here