മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍ ബാലകൃഷ്ണന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. തൃശൂരിലെ വടക്കാഞ്ചേരി നിയോകമണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയതും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായതും. 15 വര്‍ഷത്തോളം തൃശൂര്‍ ഡിസിസി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top