പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

5 women gang raped on gun point

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാൾ പാലക്കാട് അറസ്റ്റിൽ. തമിഴ്‌നാട് ആളിയാർ സ്വദേശി ശരവണകുമാറിനെയാണ് കൊല്ലങ്കോട് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലക്കാട് മീങ്കര ഡാമിനടുത്ത് വെച്ച് പതിനേഴ് വയസുള്ള പെൺകുട്ടിയെ ശരവണകുമാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

ബന്ധുവായ യുവാവിനൊപ്പം പെൺകുട്ടി ഡാം കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഡാമിലെ ജീവനക്കാരനെന്ന പേരിലെത്തിയ ശരവണ കുമാർ ഇരുവരെയും ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് യുവാവിനെ പറഞ്ഞയച്ച ശേഷം പെൺകുട്ടിയെ ബസിൽ കയറ്റി വിട്ടു. ബസ് പിന്തുടർന്ന് വീണ്ടുമെത്തിയ ഇയാൾ കൂടെയുണ്ടായിരുന്ന യുവാവ് പോലീസ് കസ്റ്റഡിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ മർദ്ദിച്ച ശേഷം ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മാലയും മോഷ്ടിച്ചു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവാവ് നൽകിയ ബൈക്ക് നമ്പർ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആളിയാർ സ്വദേശിയായ ശരവണ കുമാർ പ്രദേശത്തെ ഒരു തോട്ടത്തിലെ തൊഴിലാളിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top