പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. പതിനേഴ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിന്‍, തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍പങ്കെടുത്തു.
അതേസമയം, ബി.എസ്.പി, എസ്.പി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല. പൊതു തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കൊപ്പം നാളെ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റില്‍ ഉയര്‍ത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here