യു‍‍‍ഡിഎഫ് എംഎല്‍മാരുടെ സമരം എട്ടാം ദിവസത്തിലേക്ക്; നിയമസഭാ മാര്‍ച്ച് ഇന്ന്

sabarimala

നിയമസഭാ കവാടത്തിൽ യു ഡി എഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.  ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഇതുവരെ സന്നദ്ധരായിട്ടില്ല. അതേസമയം പ്രതിപക്ഷം ഇന്നും വിഷയം സഭയില്‍ ഉന്നയിക്കും. തുടർ സമര പരിപാടികൾ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനമെടുക്കും. സത്യഗ്രഹമിരിക്കുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യവുമായി യു ഡി എഫ് ഇന്ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top