ദേ അങ്ങോട്ട് നോക്ക്യേ…! ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

മലയാളികളുടെ പ്രിയതാരം ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫെയ്സ്ബുക്കിലൂടെ ജയറാം തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചത്. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’.
ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പന് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
Read more: 12 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ‘മാരി 2’ വിലെ പുതിയ ഗാനം
‘ലോനപ്പന്റെ മാമ്മോദീസ’ എന്ന ചിത്രത്തില്‍ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജന്, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്, ഹരീഷ് കണാരന്, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരകള്‍ ചിത്രത്തിലെത്തുന്നുണ്ട്. ചമക്കുന്ന് എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ലോനപ്പന്റെയും അയാള്‍ക്ക് ചുറ്റുമുള്ള കുറെ ആളുകളെയും ചിറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ‘ലോനപ്പന്റെ മാമ്മോദീസ’ മികച്ച ഒരു കുടുംബചിത്രംകൂടിയാണെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here