എമിറേറ്റ്‌സിന്റെ ‘രത്‌നങ്ങൾ’ പതിച്ച വിമാനത്തിന് പിന്നിൽ ഈ വനിതയുടെ കരങ്ങളാണ് !

അടുത്തിടെ സോഷ്യൽ മീഡിയയിൽ റ്റേവും കൂടുതൽ വൈറലായ ഒരു ചിത്രമാണ് രത്‌നങ്ങൾ പതിച്ച എമിറേറ്റ്‌സ് വിമാനം. നിരവധി പേരാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പലർക്കും അറിയേണ്ടത് ഈ വിമാനം ഏത് റൂട്ടിലാണ് പോകുന്നത് എന്നായിരുന്നു. അങ്ങനെയെങ്കിൽ ഒരു നോക്ക് കാണുക….അതാണ് പലരുടേയും ആഗ്രഹം.
എന്നാൽ ഇത്തരത്തിൽ ഒരു വിമാനം ഇല്ല. സാറ ഷകീൽ എന്ന സ്ത്രീയാണ് ഈ വിമാനത്തിന്റെ ചിത്രത്തിന് രൂപം കൊടുത്തിരിക്കുന്നത്. ക്രിസ്റ്റൽ ആർട്ടിസ്റ്റായ സാറ പല വസ്തുക്കൾക്കും ഇത്തരത്തിൽ മിന്നുന്ന എഫക്ട് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു കലാസൃഷ്ടി മാത്രമാണ് ഈ വിമാനം.
സാറയുടെ ചിത്രം കണ്ട് അമ്പരന്ന എമറേറ്റ്‌സ് അധികൃതർ അവർ പോകാനിരുന്ന വിമാനത്തിന്റെ ക്ലാസും അപ്‌ഗ്രേഡ് ചെയ്ത് നൽകി. പൊതുജനത്തിന്റെ നിരന്തരമായ ചോദ്യങ്ങൾക്ക് ശേഷം സാറ തന്നെ ഇത് വെറുമൊരു ചിത്രമാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
ക്രിസ്റ്റൽ ആർട്ടിലൂടെ ശ്രദ്ധേയയായ സാറയുടെ ഇൻസ്റ്റഗ്രാം നിറയെ ഇത്തരം ചിത്രങ്ങളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here