പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

Kerala Legislative Assemblyy

നിയമസഭയിൽ ഇന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. എംഎൽഎമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടായിരുന്നു ബഹളം.
പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ മുമ്പിലെത്തി മുദ്രാവാക്യം വിളിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എംഎൽഎമാർ സത്യാഗ്രഹം നടത്തുന്നത്. സന്നിധാനം ഉൾപ്പെടെയുള്ള നാല് സ്ഥലത്താണ് ജില്ലാ മജിസട്രേറ്റ് കൂടിയായ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top