Advertisement

എൻഡിഎ മന്ത്രിസഭയിൽ നിന്ന് പ്രധാന നേതാക്കളെ പിൻവലിക്കുന്നു; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

December 12, 2018
0 minutes Read
nda changes cabinet ministers

മുതിർന്ന 8 ഓളം നേതാക്കളെ കേന്ദ്രമന്ത്രി സഭയിൽ നിന്ന് ബി.ജെ.പി പിൻ വലിയ്ക്കും. ലോകസഭാതിരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതലകൾക്ക് നേത്യത്വം നൽകാൻ ഇവരെ നിയോഗിയ്ക്കാനാണ് തിരുമാനം. നിലവിലുള്ള പാർട്ടി വക്താക്കൾ പരാജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണം അന്വേഷിയ്ക്കുകയാണ് ബി.ജെ.പി. സംഘടനാപരമായ കാരണമായ് പ്രഥമിക നിഗമനം വക്തക്കാളുടെ പരാജയമാണ്. സാഹചര്യങ്ങളെ വേണ്ട വിധത്തിൽ ഉപയോഗിയ്ക്കുന്നതിൽ പാർട്ടി വക്താക്കൾ ദയനീയമായ് പരാജയപ്പെട്ടു എന്നാണ് വിലയിരുത്തൽ. കോൺഗ്രസ്സിനെ ആക്രമിയ്ക്കുന്നതിൽ മാത്രമല്ല റാഫേൽ അടക്കമുള്ള വിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധിയ്ക്കാനും ഇവർക്ക് സാധിച്ചില്ലത്രേ. അതുകൊണ്ട് പരിചയ സമ്പന്നരെ വക്താക്കളുടെ സ്ഥാനത്ത് അവരോധിയ്ക്കാനാണ് തിരുമാനം. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വക്താക്കളായ് പ്രപർത്തിച്ചവരാകും ഇതിനായ് സംഘടനാ ചുമതലയിലെയ്ക്ക് മടങ്ങി എത്തുക. രവിശങ്കർ പ്രസാദ്; പ്രകാശ് ജാവദേദ്ക്കർ; രാജീവ് പ്രതാപ് റൂഡി; സ്മ്യതി ഇറാനി മുതലായർ മന്ത്രിസ്ഥാനം ഉപേക്ഷിയ്ക്കും. പാർലമെന്റ് സമ്മേളനം അവസാനിയ്ക്കുന്ന ജനുവരി 8ന് ശേഷം ഇവരുടെ രാജി യാഥാർത്ഥ്യമാക്കാനാണ് ഇപ്പോഴുള്ള ധാരണ. സംഘടനതലത്തിൽ വരുത്തെണ്ട പുനസംഘടന സമ്പന്ധിച്ചും പുനക്രമികരണം സമ്പന്ധിച്ചും ഉള്ള ചർച്ചകളും ബി.ജെ.പി ഉടൻ ആരംഭിയ്ക്കും.

തൊലിപുറത്തുള്ള ചികിസ്ത കൊണ്ട് ഇപ്പോഴത്തെ സാഹചര്യങ്ങളെ നേരിടാൻ സാധിയ്ക്കില്ലെന്നുള്ള തിരിച്ചറിവിലാണ് ബി.ജെ.പി. പ്രധാന വക്താക്കളായ് മുതിർന്ന നേതാക്കളെ മടക്കി കൊണ്ടു വരുന്നത് ആദ്യ നടപടിമാത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top