Advertisement

തെലങ്കാനയില്‍ അയല്‍വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

May 14, 2024
2 minutes Read
5 months old baby died in dog attack in telangana

തെലങ്കാനയില്‍ നായയുടെ കടിയേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തെലങ്കാനയിലെ തണ്ടൂരിലാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് കുഞ്ഞിന് നായയുടെ ആക്രമണമേറ്റത്. (5 months old baby died in dog attack in telangana)

ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ആ സമയത്ത് കുഞ്ഞിന്റെ മാതാപിതാക്കള്‍ തൊട്ടടുത്ത് ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നായയുടെ കടിയേറ്റ ഉടന്‍ തന്നെ കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞിനെ ആക്രമിച്ചത് തെരുവുനായയല്ലെന്നും സമീപത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണെന്നും പൊലീസ് പറയുന്നു.

Story Highlights : 5 months old baby died in dog attack in telangana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top