എംഎല്‍എമാരുടെ സമരം പത്താം ദിവസത്തിലേക്ക്

sabarimala control to three member committee

യുഡിഫ് എംഎല്‍എമാരുടെ സമരം പത്താം ദിവസത്തിലേക്ക്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംഎല്‍എമാര്‍ സത്യാഗ്രഹം നടത്തുന്നത്. ഇവരുടെ സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നും പ്രതിപക്ഷം സഭയില്‍ പ്രതിഷേധം സംഘടിപ്പിക്കും.

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്കും കടന്നു. എട്ടുദിവസം നിരാഹാര സമരം നടത്തിയ എ എന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ നിരാഹാര സമരം ഏറ്റെടുത്തത്.

സന്നിധാനം ഉള്‍പ്പെടെയുള്ള നാല് സ്ഥലത്താണ് ജില്ലാ മജിസട്രേറ്റ് കൂടിയായ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവും സംഭവിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top