തെലങ്കാനയിൽ ചന്ദ്രശേഖര റാവു മുഖ്യമന്ത്രി

തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകും. നാളെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

50,000 വോട്ടുകൾക്കാണ് കെ.സി.ആർ വിജയം ഉറപ്പിച്ചത്. വോട്ടെണ്ണല്ലിന്റെ തുടക്കത്തിൽ ടി.ആർ.സിനെ പിന്നിലാക്കി കോൺഗ്രസ് ലീഡ് ഉയർത്തിയെങ്കിലും പിന്നീട് കെ.സി.ആറിന്റെ പാർട്ടി ലീഡ് പിടിച്ചെടുത്തു.

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 63 സീറ്റുകളായിരുന്നു തെലങ്കാന രാഷ്ട്ര സമിതി നേടിയിരുന്നത്. എന്നാൽ പിന്നീട് കോൺഗ്രസ്, ടിഡിപി, വൈഎസ്ആർസിപി, ബിഎസ്പി എന്നീ പാർട്ടികളിൽനിന്നായി 19 അംഗങ്ങൾ കൂറുമാറി ടി.ആർ.എസിൽ എത്തുകയായിരുന്നു. കൂറുമാറിയവർ അടക്കം 82 അംഗ എംഎൽഎമാരുമായാണ് ടി.ആർ.എസ് തെലങ്കാന ഭരിച്ചിരുന്നത്. എന്നാൽ, വീണ്ടും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top