ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

dileep

നടി ആക്രമിക്കപ്പെട്ട കേസിലെ മർമ്മപ്രധാന തെളിവുകളായ ദൃശ്യങ്ങള്‍ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കേസിലെ തൊണ്ടിമുതലായാണ് മെമ്മറി കാർഡിനെ കണക്കാക്കുന്നന്നതെന്നും, അതിനാൽ തന്നെ കാർഡ് നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു.

മാത്രമല്ല, മെമ്മറി കാർഡ് രേഖയായി കണക്കാക്കാൻ സാധിക്കില്ലായെന്നും സർക്കാർ കോടതിയിൽ അഭിപ്രായപ്പെട്ടു. കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദത്തിനായി കേസ് ജനുവരി 23ലേക്ക് കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. വിശദമായ വാദം വേണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top