Advertisement

കരിപ്പൂർ വീണ്ടും പ്രതാപകാലത്തേക്ക് നീങ്ങുന്നു

December 13, 2018
0 minutes Read
karipoor

ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഒപ്പിടുന്നതോടെ കരിപ്പൂർ വീണ്ടും പ്രതാപകാലത്തേക്ക് നീങ്ങുകയാണ്. വലിയ വിമാനങ്ങൾക്കൊപ്പം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കൂടെ കരിപ്പൂരെത്തുമ്പോൾ മുൻ വർഷത്തേക്കാൾ യാത്രക്കാരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നുള്ള 85 ശതമാനം അപേക്ഷകരും കരിപ്പൂർ വിമാനത്താവളമാണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നര വർഷം കിതച്ചെങ്കിലും വലിയ വിമാനങ്ങൾ പറന്നിറങ്ങിയതോടെ നേട്ടങ്ങൾ കൊയത് കുതിക്കുകയാണ് കരിപ്പൂർ.

കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക്, ജിദ്ദയില്‍ നിന്നുള്ള സൗദി വിമാനം നാളെ കരിപ്പൂരില്‍

സൗദി എയർലൈൻസിന് പിന്നാലെ ഫ്ലൈ ദുബായിയും എയർ ഇന്ത്യയും 2019 ആദ്യത്തോടെ സർവീസ് തുടങ്ങും. ഹജ്ജ് എംബാർക്കേഷൻ പദവി ലഭിച്ചതിന് പിന്നാലെ കൂടുതൽ പേരും യാത്രക്കായി കരിപ്പൂരാണ് അപേക്ഷിച്ചിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനേ ഇതുവരെ 41,571 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അതിനിടെ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അപേക്ഷകരിൽ ഭൂരിഭാഗവും മലബാറിൽ നിന്നുള്ളവരായതിനാൽ കൂടുതൽ യാത്രക്കാർ കരിപ്പൂരെത്തുമെന്നാണ് ഹജ്ജ് കമ്മറ്റിയുടെ പ്രതീക്ഷ.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ തുടങ്ങും: പി.കെ. കുഞ്ഞാലിക്കുട്ടി

അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനാൽ കൂടുതൽ പേർക്ക് ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. മുസ്ലിം ജനസംഖ്യാടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ച ഹജ്ജ് ക്വാട്ട 6383 ആണ്. കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് 10981 പേർ ഹജ്ജ് നിർവഹിച്ചിരുന്നു. ഡിസംബർ അവസാനവാരമാണ് ഹജ്ജ് യാത്രക്കാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top