Advertisement

രാജസ്ഥാന്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം

December 13, 2018
0 minutes Read
sc allows to re examine ITR of sonia gandhi and rahul gandhi

രാജസ്ഥാന്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ഹൈക്കമാന്‍റ് പ്രതിനിധികളുമായും മുഖ്യമന്ത്രി
പദത്തിന് അവകാശവാദമുന്നിയിക്കുന്ന സച്ചിന്‍ പൈലറ്റ് അശോക് ഗെലോട്ട് എന്നിവരുമായും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി.

രാജസ്ഥാനിലെ 99 കോണ്‍ഗ്രസ് എം എല്‍ എമ്മാരുടെ അഭിപ്രായം ഹൈക്കമാന്‍റ് പ്രതിനിധി കെ സി വേണുഗോപാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും അവരുടെ അവകാശ വാദങ്ങളും അധ്യക്ഷനെ ധരിപ്പിച്ചു. ഇനി തീരുമാനം വരേണ്ടത് രാഹുല്‍ ഗാന്ധിയില്‍ നിന്നാണ്. രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ചകള്‍ എന്നതും ശ്രദ്ധേയമായി. കാര്യങ്ങളെല്ലാം അധ്യക്ഷനെ ധരിപ്പിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നിന്ന് പുറത്തേക്ക് വന്ന ഹൈക്കമാന്‍റ് പ്രതിനിധികള്‍ പറഞ്ഞു.

കേവല ഭൂരിപക്ഷം നേടുമെന്ന് ഹൈക്കമാന്‍റിനെ ധരിപ്പിച്ചിരുന്ന സച്ചിന്‍ പൈലറ്റിന് അത് നേടാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തിന് അവകാശ വാദം. ഉന്നയിക്കാനാവിനില്ലെന്ന നിലപാടിലാണ് അശോക് ഗെലോട്ട്. സ്വതന്ത്ര എം എല്‍ എമ്മാരുടെ പിന്തുണ ഉറപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. യുവത്വവും രാജസ്ഥാനില്‍ തകർന്ന് പോയ കോണ്‍ഗ്രസിനെ തിരികെ കൊണ്ട് വന്നുവെന്നതുമാണ് സച്ചിന്‍ പൈലറ്റിന്‍റെ പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top