Advertisement

രാജസ്ഥാനിൽ പാർട്ടി മുൻ എംഎൽഎ ഗ്യാൻദേവ് അഹൂജയെ ബിജെപി പുറത്താക്കി

3 days ago
2 minutes Read

രാജസ്ഥാനിൽ മുൻ എംഎൽഎ ഗ്യാൻദേവ് അഹൂജയെ ബിജെപി പുറത്താക്കി. അച്ചടക്കലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. സംസ്ഥാന പ്രതിപക്ഷ നേതാവും ദളിത് സമുദായംഗവുമായ ടിക റാം ജൂലി, ആൾവാർ രാമ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ ഇവിടെ ഗംഗാജലം തളിച്ച് ഗ്യാൻദേവ് അഹൂജ ശുദ്ധീകരണ പ്രവർത്തി നടത്തിയിരുന്നു. സംഭവത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ അഹൂജയെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.

പ്രതിപക്ഷ നേതാവിൻ്റെ സന്ദർശനം ഹിന്ദുത്വ വിരുദ്ധവും സനാതന ധർമ്മത്തിനെതിരാണെന്നും അഹൂജ വിമർശിച്ചിരുന്നു. ഈ നടപടി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോൺഗ്രസ് നേതാവായ ടിക റാം ജൂലിയെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു.

എന്നാൽ താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് അഹൂജയുടെ നിലപാട്. കോൺഗ്രസ് പാർട്ടിക്കെതിരായാണ് താൻ ഗംഗാജലം ക്ഷേത്രത്തിൽ തളിച്ചത്. താൻ തെറ്റ് ചെയ്തതിന് എന്തെങ്കിലും തെളിവ് ആർക്കെങ്കിലും സമർപ്പിക്കാനായാൽ താൻ തൻ്റെ മീശ വടിക്കുമെന്നുമാണ് അഹൂജ പ്രഖ്യാപിച്ചത്.

Story Highlights : BJP expels former Rajasthan MLA Gyandev Ahuja who ‘purified’ temple after Dalit Opposition leader’s visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top