ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ചു

sfi

ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ടു​റോ​ഡി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ചു. എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ, ശ​ര​ത്, എ​ന്നി​വ​ർ​ക്കാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു പാ​ള​യം യു​ദ്ധ​സ്മാ​ര​ക​ത്തി​നു സ​മീ​പ​ത്തു​വ​ച്ചു ബു​ധ​നാ​ഴ്ച വൈ​കി​ട്ടു മ​ർ​ദ​ന​മേ​റ്റ​ത്. സി​ഗ്ന​ൽ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു മ​ർ​ദ​നം. ത​ർ​ക്ക​മു​ണ്ടാ​യ ഉ​ട​ൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​നു സ​മീ​പ​ത്തു​നി​ന്ന് എ​ത്തി​യ യു​വാ​ക്ക​ൾ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യൂ​ണി​ഫോ​മി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ന്ന​തു സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും നോ​ക്കി​നി​ൽ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.


പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഇന്നലെ വൈകിട്ട് ആറരയോടെ സംഭവം. ആറു പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.  മുഖ്യ പ്രതി യൂണിവേഴ്സിറ്റി കോളജിലെ  എസഎഫ്ഐ പ്രവർത്തകൻ ആരോമലെന്ന് പൊലീസ് ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top