റഫേല്‍ ഇടപാട് വിധി ഇന്ന്

റഫേൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് രാവിലെ വിധി പറയുക . പൊതുതിരഞ്ഞെടുപ്പ് അടുക്കവെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടാൽ കേന്ദ്രസർക്കാരിന് വൻ തിരിച്ചടിയാകും .
‘നയം മാറ്റിയതെന്തിന്?’ ; റഫേല്‍ കേസ് വിധി പറയാനായി മാറ്റി
അഭിഭാഷകരായ എം.എൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻകേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായിരുന്ന അരുൺഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവരാണ് ഹർജി നൽകിയത്. ഫ്രഞ്ച് കമ്പനിയായ ദസാൾട്ടിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം.
റഫേല്‍ ഇടപാട്; അനില്‍ അംബാനി 284 കോടി രൂപ ഫ്രഞ്ച് കമ്പനിക്ക് നല്‍കിയത് പ്രത്യുപകാരമായി: രാഹുല്‍ ഗാന്ധി
നവംബർ 14 മുതൽ ആണ് കേസിൽ സുപ്രിംകോടതിയിൽ വാദം ആരംഭിച്ചത്. സുപ്രീംകോടതി ആവശ്യപ്രകാരം റാഫേൽ ഇടപാടിലേക്ക് നയിച്ച തീരുമാനങ്ങളെടുത്തതിന്റെ വിശദാംശങ്ങളും വിലവിവരങ്ങളും കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ നൽകിയിരുന്നു. ദസോൾട്ടുമായുള്ള കരാറിന് ഫ്രഞ്ച് സർക്കാരിന്റെ നിയമപരമായ ഉറപ്പില്ലെന്ന് വാദത്തിനിടെ കേന്ദ്രസർക്കാർ കോടതിയിൽ സമ്മതിച്ചു. റിലയൻസിനെ പങ്കാളിയാക്കിയതിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്നായിരുന്നു മറ്റൊരു നിലപാട്. പാർലമെന്റിൽ പോലും വയ്ക്കാത്ത വിലവിവരം പുറത്ത് വിടുണമെന്ന വാദത്തെയും രാജ്യസുരക്ഷയെ മുന്നിർത്തി കേന്ദ്രസർക്കാർ എതിർത്തു.
റഫേല്‍ ഇടപാട്: കരാര്‍ വിവരം വെളിപ്പെടുത്താനാകില്ലെന് വ്യോമസേന
റാഫേൽ വിമാനത്തെക്കുറിച്ച് വിശദീകരിക്കാൻ എയർവൈസ് മാർഷൽ വി.ആർ ചൗധരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കോടതിയിലെത്തി.126 വിമാനങ്ങൾ വാങ്ങാനുള്ള ആദ്യ കരാർ നിലനിൽക്കെ 36 വിമാനങ്ങൾ വാങ്ങാൻ 2015 ഏപ്രിലിൽ പുതിയ കരാർ പ്രധാനമന്ത്രി പ്രഖ്യാപിച്ചതെങ്ങനെ, കരാറിലെ ഇന്ത്യൻ പങ്കാളിയെ സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റിയത് എന്തുകൊണ്ട്, ഇന്ത്യൻ പങ്കാളി വിമാന നിർമ്മാണത്തിൽ പരാജയപ്പെട്ടാൽ രാജ്യതാത്പര്യം എങ്ങനെ സംരക്ഷിക്കപ്പെടും തുടങ്ങിയ ചോദ്യങ്ങൾ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി , ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ച് വാദത്തിനിടെ ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here