വേണുഗോപാലൻ നായരുടെ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായി

ബി.ജെ.പി സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം മുട്ടടയിലെ വീട്ടിലേക്ക് കൊണ്ടു പോകും.   തൈക്കാട് ശാന്തികവാടത്തിൽ വൈകിട്ടാണ് സംസ്കാര ചടങ്ങുകള്‍. മൃതദേഹം  ബി.ജെ.പി സമരപന്തലില്‍  പൊതുദർശനത്തിനു വയ്ക്കും.  മെഡിക്കൽ കോളേജിൽ നിന്ന് ശബരി കർമസമിതിയുടെ നേതൃത്തിൽ വിലാപയാത്ര ആയിട്ടാണ് മൃതദേഹം മുട്ടടയിലേക്ക് കൊണ്ടു പോകുക.

ഇന്നലെ പുലര്‍ച്ചെയാണ് വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരപന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. ഇയാളുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. ശബരിമലയിലെ അനിഷ്ടസംഭവങ്ങളില്‍ മനം നൊന്താണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ഇയാളുടെ മരണമൊഴിയില്‍ ഇക്കാര്യം ഇല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top