ഒടിയന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘ഒടിയന്‍’. ഒടിയന്‍ മാണിക്യന്റെ ഒടിവിദ്യകള്‍ക്ക് തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവിട്ടു. വിദേശരാജ്യങ്ങളില്‍ നിന്നും ഒടിയനു ലഭിച്ച കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ജിസിസി രാജ്യങ്ങളില്‍ നിന്നുമാത്രമായി ആദ്യ ദിനം 4.73 കോടി ചിത്രം നേടി. 684 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ജിസിസി രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. മറ്റ് ലോകരാഷ്ട്രങ്ങളില്‍ നിന്നുമായി 11.78 കോടിയും ‘ഒടിയന്‍’ ആദ്യ ദിനം നേടി. വിദേശരാജ്യങ്ങളില്‍ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കളക്ഷന്‍ നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ‘ഒടിയന്‍’ സ്വന്തമാക്കിയിട്ടുണ്ട്.

വി എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

Read more: ‘റാസല്‍ഖൈമയലെ ആ രാജകുമാരന്‍’ ഇനി പ്രണയ നായകന്‍; ‘നീയും ഞാനും’ ട്രെയിലര്‍ കാണാം

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top