വനിതാ മതിലിന് ജീവനക്കാരെ നിര്‍ബന്ധിക്കില്ലെന്ന് പറഞ്ഞതിന് വിരുദ്ധമായ രേഖകള്‍ പുറത്ത്‌

വനിതാ മതിലിന് ജീവനക്കാരെ നിർബന്ധിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞതിന് വിരുദ്ധമായ രേഖ ട്വന്റി ഫോറിന്. വനിതാ മതിൽ സംഘാടനത്തിന് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർ നിർബന്ധമായും പങ്കെടുക്കണമെന്ന ഉത്തരവിന്റെ പകർപ്പാണ് ട്വന്റി ഫോറിന് ലഭിച്ചത്. അതിനിടെ വനിതാ മതിൽ സംഘാടനത്തിന് സാമ്പത്തിക സഹായം നൽകാനുള്ള വിവാദ ഉത്തരവ് സർക്കാർ തിരുത്തി.

വനിത മതിലിൽ പങ്കെടുക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്നുണ്ടൊ എന്ന് വ്യക്തമാക്കണമെന്നു ഹൈക്കോടതി സർക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത് എന്നാൽ ഇന്നലെ നടക്കേണ്ടിയിരുന്ന വനിതാ മതിൽ സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽമാർ നിർബന്ധമായും പങ്കെടുക്കണമെന്ന സർക്കുലറിന്റെ പകർപ്പാണ് ട്വൻറി ഫോറിന് ലഭിച്ചത്. ഹർത്താൽ മൂലം ഈ യോഗം നടന്നില്ല ഈ സാഹചര്യത്തിൽ ഉത്തരവ് മാറ്റി കൊണ്ടുള്ള പുതിയ സർക്കുലർ വന്നേക്കുമെന്നാണ് അധ്യാപക സംഘടനകൾ പ്രതീക്ഷിക്കുന്നത്.

വനിത മതിലുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചു ചേർക്കുന്ന യോഗങ്ങൾ ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം. അതെ സമയം വനിത മതിലിന്റെ നടത്തിപ്പിനായി ധനകാര്യ വകുപ്പിനോട് ഫണ്ട് അനുവദിക്കണമെന്ന പഴയ സർക്കുലറിലെ വിവാദ ഭാഗം തിരുത്തി പുതിയത് ഇറക്കി .വനിത മതിലിനായി സർക്കാർ പണം ചെലവഴിക്കില്ലെന്ന മുഖ്യമന്ത്രയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുതിയ സർക്കുലർ ഇറക്കിയത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top