പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; അധ്യാപകനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം

വയനാട് പനമരത്ത് പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ തെളിവുകളുമായി കുടുംബം രംഗത്ത്. അധ്യാപകന്റെ മാനസീകപീഡനം മൂലം മാത്രമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ 24നോട് പറഞ്ഞു.അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റേയും ആക്ഷൻകമ്മറ്റിയുടെയും ആവശ്യം
പത്താം ക്ലാസ് പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പഠിക്കാൻ വലീയ താത്പര്യമുളള വിദ്യാർത്ഥിയായിരുന്നു വൈഷ്ണവ്. എന്നാൽ പഠനഭാരം മൂലം വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് ഇപ്പോൾ നടക്കുന്ന പ്രചരണം. വൈഷ്ണവിന്റെ ആത്മഹത്യാക്കുറിപ്പിൽ സ്‌കൂളിലെ അധ്യാപകനായ നോബിളിനെതിരെ ഗുരുതര പരാമർശമുണ്ടായിരുന്നു.
അമിത ശാസന വിദ്യാർത്ഥിയുടെ മരണത്തിലേക്ക് വഴിവെച്ചിട്ടും അധ്യാപകനെ തളളിപ്പറയാൻ സ്‌കൂൾ മാനേജ്‌മെന്റ് ഇനിയും തയ്യാറായിട്ടില്ല. മരണത്തിലെ ദുരൂഹത പുറത്ത്‌കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ആക്ഷൻ കമ്മറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here