‘ഒടിയൻ ഒരു ക്ലാസ് സിനിമ; ചിത്രത്തിന് വേണ്ടി ലാലേട്ടൻ അനുഭവിച്ച വേദനയെങ്കിലും മനസ്സിലാക്കണം’ : മേജർ രവി

major ravi fb post on odiyan

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ഒടിയൻ എന്ന ചിത്രത്തിനെതിരെയുള്ള ട്രോളുകൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. നിരവധി പേരാണ് ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റും എത്തുന്നത്. ഒടിയനെ അനുകൂലിച്ചുകൊണ്ടാണ് മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read More : ഒടിയന്‍ സിനിമ കണ്ടു; എന്നെ എടുത്ത് ഉടുക്കരുതെന്ന് നീരജ് മാധവ്

ഒടിയൻ ഒരു ക്ലാസ് ചിത്രമാണെന്നും നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുതെന്നും മേജർ രവി പോസ്റ്റിൽ കുറിച്ചു. മേക്ക് ഓവറിനായി ലാലേട്ടൻ അനുഭവിച്ച വേദനെയെങ്കിലും മനസ്സിലാക്കണമെന്നും ഒരു ക്ലാസ് ചിത്രമെന്ന നിലയിൽ ഒടിയൻ ഇഷ്ടപ്പെട്ടുവെന്നും മേജർ രവി പോസ്റ്റിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :

‘ഒടിയൻ എന്ന പ്രമേയത്തിന്റെ നൊസ്റ്റാൾജിയ തിരികെ കൊണ്ടുവന്ന ഒരു ക്ലാസ് ചിത്രമാണ് ഒടിയൻ. മികച്ച പ്രകടനമാണ് ലാൽ സാറും സംഘവും കാഴ്ച്ചവെച്ചത്. ചിത്രത്തിന് നൽകിയ അമിത പ്രചാരണം പ്രേക്ഷകരിൽ അമിത പ്രതീക്ഷ നൽകി…ഇത് ചില ഫാൻസിലെ നിരാശരാക്കി…..നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്…മേക്ക് ഓവറിനായി ലാലേട്ടൻ അനുഭവിച്ച വേദനെയെങ്കിലും മനസ്സിലാക്കണം….ഒരു ക്ലാസ് ചിത്രമെന്ന നിലയിൽ ഒടിയൻ ഇഷ്ടപ്പെട്ടു’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top