2022 ലെ ലോക കപ്പ് വേദിയുടെ ഡിസൈൻ പുറത്തുവിട്ട് ഖത്തർ; അമ്പരന്ന് ലോകം; ചിത്രങ്ങൾ

2022 ൽ നടക്കാനിരിക്കുന്ന ലോക കപ്പിന് വേദിയാവുക ഖത്തറാണ്. 80,000 പേരെ ഉൾക്കൊള്ളിക്കാൻ തക്ക വലുപ്പമുള്ള ലുസൈൽ സ്റ്റേഡിയത്തിന്റെ രൂപകൽപ്പന കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, യുഎൻ ജനറൽ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് വേദിയുടെ ഡിസൈൻ പുറത്തുവിട്ടത്. ചടങ്ങിനെ ‘നാഴ്ക്കക്കല്ല്’ എന്നാണ് രാജ്യത്തിന്റെ വേൾഡ് കപ്പ് ഓർഗനൈസിങ്ങ് ബോഡി തലവൻ ഹസ്സൻ അൽ തവാദി വിശേഷിപ്പിച്ചത്.
ബ്രിട്ടീഷ് ആർക്കിടെക്ടായ ഫോസ്റ്റർ ആന്റ് പാർട്ട്‌ണേഴ്‌സ് ആണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറബ് നിർമ്മാണ രീതിയിൽ നിന്നും പ്രചേദനം ഉൾകൊണ്ടാണ് സ്റ്റേഡിയത്തിനകവും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Read More : ലോകകപ്പ്; പന്ത് ഖത്തറിന് കൈമാറി
ദോഹയിൽ നിന്നും 15 കിമി മാറി പണി കഴിപ്പിച്ചിരിക്കുന്ന ഈ സ്റ്റേഡിയം 40 ബില്യൺ യൂറോ മുതൽമുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ഖത്തർ കണ്ടതിൽവെച്ച് ഏറ്റവും വലിയ നിർമ്മാണ പദ്ധതികളിൽ ഒന്നാണ് ലുസൈൽ സ്റ്റേഡിയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here