ഇന്നലെ ലഹരിമരുന്നുമായി പിടിയിലായ സീരിയല്‍ നടി അശ്വതി ബാബു സെക്സ് റാക്കറ്റ് നടത്തിപ്പുകാരി

കൊച്ചയിൽ ലഹരിമരുന്നുമായി പിടിയിലായ സീരിയൽ നടി അശ്വതി ബാബു വൻ സെക്സ് റാക്കറ്റ് നടത്തിപ്പ്കാരി കൂടിയെന്ന് പോലീസ് കണ്ടെത്തൽ. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ പെൺവാണിഭ സംഘങ്ങൾക്ക് അശ്വതി കൈമാറിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അശ്വതിയുടെ ഫോൺ കോൾ രേഖകളിൽ നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
ഇന്നലെയാണ് അശ്വതി ബാബുവിനെ തൃക്കാക്കര പോലീസ് പിടികൂടിയത്. സഹായി ബിനോയി എബ്രഹാമിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ഇവരില്‍ നിന്ന് വിലക്കൂടിയ ലഹരിമരുന്നായ എംജിഎംഎയാണ് പിടിച്ചെടുത്തത്. അശ്വതി ബാബു മയക്കു മരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് ഇന്നലെ പോലീസ് വ്യക്തമാക്കിയിരുന്നു. കാക്കനാട്ടെ ഫ്ലാറ്റിലെത്തിയാണ് പോലീസ് അശ്വതിയെ പിടികൂടിയത്. 3.5ഗ്രാം എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ നിന്ന് പോലീസ് പിടികൂടിയത്. ലോക വ്യാപകമായി നിരോധിച്ച മയക്കുമരുന്നാണിത്.
അശ്വതി മയക്കുമരുന്നിന് അടിമ; ആവശ്യക്കാര്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍
ബാഗ്ലൂരിൽ നിന്നും ഡ്രൈവർ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്. കൊച്ചിയിലെ ഡിജെ പാർട്ടികള്‍ക്കും സിനിമാതാരങ്ങള്‍ക്കും ലഹരി മരുന്ന് എത്തിച്ച് കൊടുക്കുന്നയാളാണ് അശ്വതി. ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here